സ്പോട്സ് (Sports)

കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ്‍ രാജിവെച്ചു.

ഡേവി ഡ് ജെയിംസ്‍ രാജിവെച്ചു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‍സിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ്‍ രാജിവെച്ചു. ഈ സീസണിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. കേരള ബ്ലാസ്റ്റേഴ്‍സ്‍ ട്വിറ്ററിലൂടെ ഡേവിഡ്‍ ജെയിംസിന്‍റെ രാജി സ്ഥിരീകരിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‍ ഫ്രാഞ്ചൈസ് ആണ് കേരള ബ്ലാസ്റ്റേഴ്‍സ്‍. മാനേജ്‍മെന്‍റുമായുള്ള പരസ്‍പരധാരണയെത്തുടര്‍ന്നാണ് രാജിയെന്ന് വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‍സ്‍. മുംബൈ സിറ്റിക്ക് എതിരെ അവസാനം നടന്ന മത്സരത്തില്‍ 6-1 എന്ന സ്കോറിന് തോറ്റതോടെയാണ് മുന്‍ ഇംഗ്ലീഷ് താരമായ ഡേവിഡ്‍ ജെയിംസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‍സ്‍ തീരുമാനിച്ചത്.

Tags
Back to top button
%d bloggers like this: