പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഡി.എം.ആർ.സിയെ ഏൽപ്പിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

പാലത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാമെന്ന ഡി.എം.ആർ.സിയുടെ വാഗ്ദാനം സ്വീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി) ഏൽപ്പിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. പാലത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാമെന്ന ഡി.എം.ആർ.സിയുടെ വാഗ്ദാനം സ്വീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

നഷ്ടം വന്ന തുക കരാറുകാരനിൽ നിന്നും ഈടാക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് നിർദേശം നൽകാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.

പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിച്ചു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ഇനിയുണ്ടാവുക.

Back to top button