സംസ്ഥാനം (State)

ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റ് പരിശോധന ഗ്രാമങ്ങളിലേക്കും കർശനമാക്കാൻ തീരുമാനം.

നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്ക് പുറമേ ഗ്രാമങ്ങളിലേക്കും പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റ് പരിശോധന ഗ്രാമങ്ങളിലേക്കും കർശനമാക്കാൻ തീരുമാനം. കോടതി ഉത്തരവിനെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്ക് പുറമേ ഗ്രാമങ്ങളിലേക്കും പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

നിലവിൽ പിഴയീടാക്കുന്നതിനു പകരം യാത്രക്കാരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. അതിനുശേഷമാകും പിഴയീടാക്കുന്ന നടപടി. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ പുതിയ തീരുമാനത്തോട് സഹകരിക്കുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.

Tags
Back to top button