പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും !

പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും.

ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ഒരുപാട് വിവാദം സൃഷ്ടിച്ചിരുന്നു.

പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിക്കുകയും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഒരു സംഘം ആളുകള്‍ രംഗത്ത് വന്നിരുന്നു.

പത്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതുപ്പോലെ ചര്‍ച്ച് ചെയ്ത ഒന്നാണ് ദീപികയുടെ വസ്ത്രവും. പത്മാവധി സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നാണ് ചിത്രത്തിലെ താരങ്ങളുടെ വസ്ത്രങ്ങള്‍.

ദീപികയുടെ കരിയറില്‍ മികച്ച ചിത്രമായ പത്മാവതിയിലെ ആദ്യഗാനത്തിന്റെ വീഡിയോ അണയറ പ്രവര്‍ത്തകര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.

ആ ഗാനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ദീപികയുടെ വസ്ത്രമായിരുന്നു. ഗാനത്തില്‍ 20 കിലോഗ്രാം ഭാരമുള്ള ലെഹങ്കയാണ് ദീപിക ധരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ഭാരമുള്ള ലെഹങ്ക ധരിച്ചുകൊണ്ടാണ് വളരെ വേഗത്തില്‍ ദീപിക നൃത്തം ചെയ്യുന്നത്. ഇത് തികച്ചും വിചിത്രമാണ്.

advt
Back to top button