അന്തദേശീയം (International)

ആദ്യ റഫാൽ യുദ്ധവിമാനങ്ങൾ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ

റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും

ദില്ലി: ആദ്യ റഫാൽ യുദ്ധവിമാനങ്ങൾ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും.

സെപ്തംബറിൽ റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യൻ എയർഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയർമാർഷൽ വി.ആർ ചൗധരി റഫാൽ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തിൽ പരീക്ഷണ പറക്കൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് റാഫാൽ വിമാനങ്ങൾ സ്വീകരിക്കുക.

റഫാൽ വിമാനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി പത്ത് പൈലറ്റുകളും പത്ത് ഫൈറ്റർ എഞ്ചിനിയർമാരും 40 ടെക്നിഷ്യൻസും അടങ്ങുന്ന ടീമിന് ഫ്രാൻസിൽ നിന്നും പരിശീലനം നൽകിയിരുന്നു. കരാർ അനുസരിച്ച് 2022 ഏപ്രിലോടെ ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ റഫാൽ ഫൈറ്റർ വിമാനങ്ങളും ഇന്ത്യയിലേക്ക് എത്തുമെന്നാണ് നിലവിൽ കരുതുന്നത്.

Tags
Back to top button