അന്തദേശീയം (International)പ്രധാന വാ ത്തക (Top Stories)

ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനത്തിന് എതിര്‍പ്പ്; യുഎസിനെ തള്ളി യുഎൻ പ്രമേയം.

ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനത്തിന്

<p>ന്യൂയോർക്ക് ∙ ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നിൽ തിരിച്ചടി.ഒൻപതിന് എതിരെ 128 വോട്ടുകൾക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പിൽനിന്ന് 35 അംഗരാജ്യങ്ങൾ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു.</p>

യുഎസിന്റെയും ഇസ്രയേലിന്‍റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് യുഎന്‍ പൊതുസഭയില്‍ പ്രമേയം പാസായത്. ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി അടുത്ത സഖ്യരാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും എതിർത്തു.

<p>ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി പിൻവലിക്കണമെന്നും ഒരുരാജ്യവും ജറുസലമിൽ എംബസി തുറക്കരുതെന്നും ആവശ്യപ്പെടുന്നതാണ് യുഎന്‍ പ്രമേയം..ഡിസംബർ ആറിനാണ് ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. യുഎൻ പ്രമേയം ട്രംപിന്റെ വിദേശനയത്തിനേറ്റ പ്രഹരമായാണ് കണക്കാക്കപ്പെടുന്നത്.</>

03 Jun 2020, 7:19 AM (GMT)

India Covid19 Cases Update

216,769 Total
6,088 Deaths
104,071 Recovered

Tags
Back to top button