പമ്പ നദിയെ മാലിന്യ മുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് തടസമായി ദേവസ്വം ബോർഡ്.

ദേവസ്വം ബോർഡിന്റെ മെസിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കുന്നത് പമ്പയിലേക്കാണ്.

പമ്പ നദിയെ മാലിന്യ മുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് തടസമായി ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ മെസിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കുന്നത് പമ്പയിലേക്കാണ്.

പമ്പയെ മാലിന്യ മുക്തമാക്കാൻ നിരവധി പദ്ധതികളുണ്ടെങ്കിലും . ഇതിന് നേതൃത്വം നൽകേണ്ട ദേവസ്വം ബോർഡ് തന്നെയാണ് നദി മലിനമാക്കുന്നതിൽ മുന്നിൽ. ദേവസ്വം മെസിൽ നിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നത് നേരെ പമ്പയിലേക്കാണ് മെസിന് സമീപവും മാലിന്യം കെട്ടിക്കിടക്കുകയാണ്. മലിന്യ നിർമാർജനത്തിലെ പാളിച്ചകൾക്ക് എതിരെ ബി.ജെ.പി നേതാക്കൾ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

തീർത്ഥാടന കാലം ആരംഭിച്ചാൽ പമ്പയിൽ മാലിന്യം നിറയുന്നത് പതിവാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ മറ്റ് വകുപ്പുകളുടേയോ കാഴ്ചയിൽ ഇത് ഇനിയും പതിഞ്ഞിട്ടില്ല. അതേ സമയം, മാലിന്യ പ്രശ്നം മണിക്കൂറുകൾക്കം പരിഹരിക്കാമെന്ന് ദേവസ്വം അധികൃതർ ഉറപ്പ് നൽകി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button