സംസ്ഥാനം (State)

ശബരിമലയിലെ വരുമാനത്തിൽ വർധനവെന്ന് ദേവസ്വം ബോർഡ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്

ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർദ്ധനവെന്ന് ദേവസ്വം ബോർഡ്. തീർത്ഥാടനം തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധനയുണ്ട്.

നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.

മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യ ദിനം ശബരിമല സന്നിധാനത്തെത്തിയത് അരലക്ഷത്തിലധികം തീർത്ഥാടകരാണ്. സംഘർഷമൊഴിഞ്ഞതും പോലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതും തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായി.

Tags
Back to top button