സംസ്ഥാനം (State)

ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സുപ്രീംകോടതി വിധിയിൽ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതി വിധിയിൽ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകേണ്ടി വന്നത് പഴയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പ്രവേശിക്കണമെന്നുള്ളവർ കോടതി ഉത്തരവുമായി വരണം. വ്യക്തിതാൽപര്യങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. വിധിയുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത് ശബരിമല മണ്ഡലകാലത്തെ ബാധിക്കില്ല. മാധ്യമങ്ങൾ പ്രകോപിപിപ്പിച്ചത് കൊണ്ടാണ് സംഘപരിവാർ പ്രകോപനം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

Tags
Back to top button