ദേശീയം (National)

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു.

ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ രാജി.

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി.

ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് ബി.ജെ.പിക്കാണെന്നും ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്നാവിസ് പറഞ്ഞു.

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എം.വി രമണയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഫഡ്നാവിസും പവാറും രാജിവച്ചത്. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ ഉണ്ടായത്.

Tags
Back to top button