ദേശീയം (National)

മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്.

മുംബൈ: മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പി നേതാവ് അജിത്ത് പവാർ ഉപമുഖ്യമന്ത്രിയാകും. ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

എൻ.സി.പി നേതാവും ശരത് പവാറിന്റെ ഉറ്റ അനുയായിയും അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാർ.
നേരത്തെ സർക്കാർ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി പിൻമാറിയ ബി.ജെ.പി ഇന്നലെ രാത്രി നടത്തിയ നീക്കത്തിനൊടുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയിൽ വൻ അട്ടിമറി നീക്കമുണ്ടായത്.

Tags
Back to top button