തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിൽ പോലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഡി.ജി.പി.

മൂന്ന് എ.സി.പിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ഡി.ജി.പി ശകാരിച്ചത്.

തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിൽ പോലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഡി.ജി.പി. മൂന്ന് എ.സി.പിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ഡി.ജി.പി ശകാരിച്ചത്.

ഗവർണറുടെ യാത്രക്കായി ഇന്നലെ വൈകീട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക – കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് നഗരത്തിൽ വലിയ ഗതാഗതകുരുക്കിനും കാരണമായി. ഇതിന് പിന്നാലെ രാത്രി എട്ട് മണിയോടെ തലസ്ഥാനത്തെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർക്കും സി.ഐമാർക്കും കൺട്രോൾ റൂമിന്റെ ചുമതലയുള്ള എ.സി.പിയ്ക്കും സി.ഐയ്ക്കും ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി.

പോലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരെ ഡി.ജി.പി രൂക്ഷമായി ശകാരിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവിൽ ഡി.ജി.പി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസിൽ തുടരാൻ നിർദേശിച്ചു. പിന്നീട് കമ്മീഷണർ എം.ആർ അജിത് കുമാർ സ്ഥലത്തെത്തി. നോർത്ത് ട്രാഫിക് എസിപിയ്ക്കും സിഐയ്ക്കും മെമ്മോയും നൽകിയ ശേഷമാണ് വിഷയം അവസാനിച്ചത്.

അതേസമയം, ടെക്നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഡി.ജി.പിയുടെ നടപടിയെന്നും ആക്ഷേപമുണ്ട്. ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നായിരുന്നു ആരോപണം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button