ട്വൻി20യിൽ ധോണി അത്ര കൂളല്ലാതെ നിയന്ത്രണം വിട്ടു.

ട്വൻി20യിൽ ധോണി

<p>സെഞ്ചൂറിയൻ: ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ വിശേഷിപ്പിക്കുന്നത് ക്യാപ്റ്റൻ കൂൾ എന്നാണ്. ഇന്ത്യൻ നായകനായിരുന്ന കാലത്ത് ഏത് സമ്മർദ്ദ ഘട്ടങ്ങളെയും സംയമനത്തോടെ നേരിടാറുള്ള താരമാണ് അദ്ദേഹം. കളിക്കളത്തിൽ ഒരിക്കലും ക്ഷുഭിതനായി കാണാത്ത മാന്യനായ ക്രിക്കറ്റർ.</p>

എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻി20യിൽ ധോണി അത്ര കൂളല്ലാതെ നിയന്ത്രണം വിട്ടു. ബാറ്റ് ചെയ്ത് കൊണ്ടിരിക്കവേ സഹതാരം മനീഷ് പാണ്ഡെയോടാണ് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്.

<p>അവസാന ഓവറുകളിൽ ഇരുവരും ഒരു പോലെ ആഞ്ഞടിക്കുകയും വിക്കറ്റിന് ഇടയിലുള്ള ഓട്ടത്തിൽ വേഗത കൂട്ടുകയും ചെയ്തു. ഇതിനിടെയാണ് ധോണി പാണ്ഡെയോട് പൊട്ടിത്തെറിച്ചത്. “അവിടെയും ഇവിടെയും നോക്കാതെ ഇങ്ങോട്ട് ശ്രദ്ധിക്ക്” എന്ന് പറഞ്ഞ് കൊണ്ടാണ് ധോണി തുടങ്ങിയത്. പിന്നെയും രോഷാകുലനായി സംസാരിക്കുന്നുണ്ടായിരുന്നു. അടുത്ത പന്തിൽ തന്നെ ധോണി സിക്സറടിക്കുകയും ചെയ്തു.</>

new jindal advt tree advt
Back to top button