സംസ്ഥാനം (State)

നടന്‍ ദിലീപിന് തിരിച്ചടികളുടെ ദിവസം.

നടന്‍ ദിലീപിന് തിരിച്ചടികളുടെ ദിവസം.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് തിരിച്ചടികളുടെ ദിവസം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്‍തി രേഖപ്പെടുത്തിയ കോടതി സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുകയാണ് എന്ന് വാദിഭാഗത്തിന്‍റെ ആരോപണം കോടതി അംഗീകരിച്ചു.വിചാരണ പുരോഗമിക്കുന്ന കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി അംഗീകരിക്കുകയായിരുന്നു.

സിനിമ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന ദിലീപിന്‍റെ വാദവം കോടതി മുഖവിലയ്‍ക്ക് എടുത്തില്ല. തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിന്‍റെ ആരോപണം എന്ന് വിലയിരുത്തിയ കോടതി തെളിവുകളൊന്നും ദിലീപ് ഹാജരാക്കിയില്ലെന്നും നിരീക്ഷിച്ചു.

Tags
Back to top button