നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ചു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ചു. അഞ്ചാമത്തെ ജാമ്യാപേക്ഷയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

കർശന ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ, രണ്ടു തവണ അങ്കമാലി കോടതിയും രണ്ടുതവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

അറസ്റ്റിലായതിന് 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

 തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുത്, പാസ്പോർട്ട് കോടതയിൽ സമർപിക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, രണ്ട് പേരുടെ ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും കോടതി പറഞ്ഞു.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ആയിരുന്നു ദിലീപിന് ജാമ്യം നിഷേധിക്കരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നത്.

ഇപ്പോൾ കേസിന്റെ അന്വേഷണം നടക്കുന്നത് പ്രതി സുനിൽ കുമാർ പറയുന്നത് മാത്രം ആശ്രയിച്ചാണെന്നും ഇങ്ങനെ പോയാൽ കേസിൽ സുനിൽ കുമാർ മാപ്പു സാക്ഷിയാകുമെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

അതേസമയം, കേസിൽ ദിലീപിനെ രണ്ടാം പ്രതിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം തികയും. അതിനു മുമ്പായി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
ഈ മാസം ആറിന് കുറ്റപത്രം സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Back to top button