ഗ്ലാമർ (Glamour)

ദിലീപിനെ കാണാനെത്തിയ നടൻ ധര്‍മ്മജന്‍ ബോൾഗാട്ടി പൊട്ടിക്കരഞ്ഞു.

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയ നടന്‍ ദിലീപിനെ കാണാനെത്തിയ നടൻ ധര്‍മ്മജന്‍ ബോൾഗാട്ടി പൊട്ടിക്കരഞ്ഞു.

ആലുവ സബ് ജയിലിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ധര്‍മ്മജന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരൊന്നടങ്കം എത്തി പ്രതികരണം തേടി.

ഇതോടെയാണ് ധര്‍മ്മജന്‍ വിങ്ങിപൊട്ടിക്കരഞ്ഞത്.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹൈക്കോടതിയിൽ സമര്‍പ്പിച്ച മൂന്നാം ജാമ്യാപേക്ഷയിലാണ് ദിലീപിന് ജാമ്യം കിട്ടിയത്. കേസന്വേഷണം പൂര്‍ത്തിയായി.

ഏതാനും ദിവസങ്ങൾക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു