മീനാക്ഷിക്ക് കൂട്ടായി ഒരുകുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും

മീനാക്ഷിക്ക് കൂട്ടായി ഒരുകുഞ്ഞതിഥിയെ

കൊച്ചി: ദിലീപിന്‍റേയും കാവ്യ മാധവന്‍റേയും വിവാഹം കഴഞ്ഞതുമുതൽ ഗോസിപ്പുകളാണ്. അത് പലകാര്യങ്ങളിലുമുണ്ടായിരുന്നു. അവര്‍ക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന്‍റെ കാര്യത്തില്‍ വരെ. എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലം ഗോസിപ്പുകള്‍ മറക്കാം.

അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. വീട്ടിൽ മകള്‍ മീനാക്ഷിക്ക് കൂട്ടായി ഒരുകുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദിലീപും കാവ്യാ മാധവനും.

കാവ്യാ മാധവൻ 8 മാസം ഗർഭിണിയാണെന്ന് നടിയുടെ കുടുംബസുഹൃത്തുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തു. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ മാത്രമായിരുന്നു കാവ്യ.

വീട്ടിലെ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങൾ. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

1
Back to top button