ദിലീപും അമ്മയും ദുബായിയിലേക്ക് പോയി..

<p>കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ ദുബായിലേക്ക്.</p>കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് താരം ദുബായിയിലേക്ക് പോയത്.അമ്മ മാത്രമാണ് ദിലീപിന്‍റെ കൂടെ പോയിട്ടുള്ളത്. രാവിലെ ഭാര്യ കാവ്യയും മീനാക്ഷിയും ദിലീപിനൊപ്പം ദുബായ്‍‍ലേക്ക് പോയേക്കുമെന്നായിരുന്നു ആദ്യ റിപ്പോ‍‍ര്‍ട്ടുകൾ.

എന്നാൽ ഇരുവരും ദുബായ്‍‍ലേക്ക് പോയിട്ടില്ല. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ദിലീപും അമ്മയും പോയത്. ‘ദേ പുട്ട്’ എന്ന സ്വന്തം കടയുടെ ഉദ്ഘാടനത്തിനായാണ് താരം ദുബായ്‍‍യിലേക്ക് പോയിരിക്കുന്നത്. ഇതിനായി ഇന്നലെ താരം അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു.. സ്ഥാപനത്തിന്‍റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുക.

നാല് ദിവസം വിദേശത്ത് തങ്ങുന്നതിനായി ഹൈക്കോടതി 6 ദിവസത്തേക്കാണ് ജാമ്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ വിട്ടു കിട്ടാത്തതിനാല്‍ വിദേശയാത്ര അനുവദിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിവിധി ദിലീപിന് അനുകൂലമായിരുന്നു.

പാസ്‌പോര്‍ട്ട് കൈപ്പറ്റാൻ കോടതിയിലെത്തിയ ദിലീപ് കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ചോര്‍ന്നെന്നും കോടതിയിൽ സമര്‍പ്പിക്കുന്നതിന് മുൻപ് തന്നെ അത് മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നെന്നും കാട്ടി താരം പരാതി നല്‍കി. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. <p>ഇക്കാര്യത്തില്‍ ഡിസംബര്‍ 1 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മജിസ്‌ട്രേറ്റ് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.</>

Back to top button