സംസ്ഥാനം (State)

പ്രത്യേകസംഘം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും.

കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് സുനി പറഞ്ഞിരുന്നു.

സുനി ഇവിടെയെത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സി-ഡാറ്റിലേക്ക് അയച്ചിരിക്കുകയാണ്.

ഇതിന്റെ വിശദാംശം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനം കാവ്യാ മാധവന്റെയാണെങ്കിലും ഇതു നടത്തുന്നത് ശ്യാമളയാണ്.
ആക്രമിക്കപ്പെട്ട നടി എന്തെങ്കിലും വിവരങ്ങള്‍ മുന്‍ഭാര്യ മഞ്ജുവിനോട് പറഞ്ഞതായി അറിയാമോയെന്നും പോലീസ് ചോദിച്ചു. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ശ്യാമള സ്വീകരിച്ചത്.

Tags
Back to top button