സംസ്ഥാനം (State)

ദിലീപിൻ്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന നടൻ ദിലീപിൻ്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇത് മൂന്നാം തവണയാണ് ദിലീപിൻ്റെ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

നേരത്തെ രണ്ടു തവണ അങ്കമാലി മജിസ്ട്രേട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും ജാമ്യഹർജി തള്ളിയിരുന്നു.

പ്രതിഭാഗത്തിൻ്റെ വാദമായിരിക്കും ജാമ്യാപേക്ഷയിൽ ആദ്യം നടക്കുക.

കേസിന്‍റെ സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന് ജാമ്യേപക്ഷ പരിഗണിക്കവേ ജസ്റ്റിസ് സുനിൽ തോമസ് ചോദിച്ചിരുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളികളും നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

Back to top button