ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി, കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കി.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി.

കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സോപാധിക ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് മൂന്നാമതും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഒന്നര മണിക്കൂർ ആയിരുന്നു വാദങ്ങൾ നിരത്താൻ ദിലീപിൻ്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.

അതേസമയം, ദിലീപിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ വാദം നാളെ തുടരും. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കി.

 അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു ദിലീപിന്‍റെ അഭിഭാഷകർ ഇന്ന് ഉയർത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സോപാധിക ജാമ്യം വേണമെന്നുമാണ് ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിൻ്റെ വീഴ്ചയാണ്. പൾസർ സുനി പൊലീസിന് ദൈവമായെന്നും പ്രതിഭാഗം ആരോപിക്കുന്നു.

പൾസർ സുനി പറയുന്നത് മാത്രമാണ് പൊലീസ് അംഗീകരിക്കുന്നത്. സുനിക്കെതിരായ അന്വേഷണം 57 ദിവസം കൊണ്ട് അവസാനിപ്പിച്ചു.
ചില കാര്യങ്ങൾ മറച്ചുവെയ്ക്കാൻ ആണ് സുനിക്ക് എതിരെ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു.

കേസിന്‍റെ അന്വേഷണ വിവരങ്ങൾ പൊലീസ് അറിയിക്കുന്നില്ലെന്നും ദിലീപിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചു.
advt
Back to top button