Uncategorized

നടൻ ദിലീപിന്‍റെ റിമാൻഡ് ഓഗസ്റ്റ് എട്ട് വരെ നീട്ടി…

കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി.

ഓഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. സ്കൈപ്പ് വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.

ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിലെ സുരക്ഷാ പ്രശ്നം പരിഗണിച്ച് പോലീസ് നൽകിയ പ്രത്യേക അപേക്ഷയ്ക്ക് കോടതി അനുമതി നൽകുകയായിരുന്നു.

ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ കാര്യമായ നടപടി ക്രമങ്ങളൊന്നുമില്ലാതെ റിമാൻഡ് കാലാവധി നീട്ടി ഇന്നത്തെ നടപടികൾ പൂർത്തീകരിച്ചു.

Back to top button