നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി.

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി.

അടുത്ത മാസം 12 വരെയാണ് റിമാൻഡ് നീട്ടിയത്. റിമാൻഡ് കാലാവധി പുതുക്കാനുള്ള നടപടികൾ വീഡിയോ കോൺഫറൻസിങ് വഴിയാണ് ചെയ്തത്.

അങ്കമാലി കോടതിയാണ് റിമാൻഡ് കലാവധി പുതുക്കിയത്.ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

അടുത്ത ആഴ്‌ച വിധി വരും. ദിലീപിനെതിരായ കുറ്റപത്രം അടുത്തയാഴ്ച്ച പ്രത്യേക അന്വേഷണസംഘം സമർപ്പിക്കും.

Back to top button