അവസാന പന്തിൽ നേടിയ സിക‍്‍സ‍ർ ജീവിതകാലം മുഴുവൻ ഓ‍ർമ്മിക്കും: കാർത്തിക്ക്.

അവസാന പന്തിൽ നേടിയ സിക‍്‍സ‍ർ ജീവിതകാലം മുഴുവൻ ഓ‍ർമ്മിക്കും

കൊളംബോ: നിദാഹാസ് ട്രോഫി ഫൈനലിലെ അവസാന പന്തിൽ നേടിയ സിക‍്‍സ‍ർ ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്.

പാകിസ്ഥാനെതിരെ ഫോറടിച്ച് ജയിപ്പിച്ച കനിത‍്‍കറിൻെറയും ആദ്യ ട്വൻറി20 ലോകകപ്പിൻെറ ഫൈനലിൽ ജോഗീന്ദ‍ർ ശർമ്മ എറിഞ്ഞ അവസാന ഓവറിനും ഒപ്പം കാ‍ർത്തിക്കിൻെറ സിക‍്‍സർ ഇനി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൻെറ ഭാഗമാവും.

കാ‍ർത്തിക്കിൻെറ 13.5 വ‍ർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ പ്രകടനത്തിനാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

“ഇത് ഏറെ ആവേശം പകരുന്ന അനുഭവമാണ്. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഊർജ്ജം പകരാൻ ഇത്തരത്തിൽ ഒരു നിമിഷത്തിന് സാധിക്കും,” നിദാഹാസ് ട്രോഫി ഫൈനലിന് ശേഷം ദിനേഷ് കാർത്തിക്ക് പറഞ്ഞു.

Back to top button