കുറ്റകൃത്യം (Crime)

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഡോക്ടർമാരുടെ വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിച്ചു

യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടർമാരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് യൂബർ ഈറ്റ്സ് ഡെലിവറി ബോയിയെ ഡോക്ടർമാരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. നിർത്താതെ പോയ ഡോക്ടർമാരെ തടഞ്ഞുനിർത്തി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അമിത വേഗത്തിലെത്തിയാണ് വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാലിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് യുവാവ് പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടർമാരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

Tags
Back to top button