റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലാൻ ബജാജ് ഡോമിനാർ 400.

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലാൻ ബജാജ് ഡോമിനാർ 400.

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലാൻ ബജാജ് അവതരിപ്പിച്ചൊരു സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബൈക്കാണ് ഡോമിനാർ 400.

വിപണിയിൽ പേരെടുക്കാൻ കഴിഞ്ഞുവെങ്കിലും റോയൽ എൻഫീൽഡിനെ കടത്തി വിടാൻ കഴിഞ്ഞോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

എന്നാൽ വിട്ടുകൊടുക്കാൻ ബജാജ് ഒട്ടും ഒരുക്കമല്ല, അവഞ്ചറിന്‍റെ പുത്തനൊരു പതിപ്പുമായി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ് ബജാജ്.

അവഞ്ചറിന്‍റെ കരുത്തുറ്റ പതിപ്പിനെയാണ് വിപണിയിലവതരിപ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 350 മോഡലുകള്‍ക്ക് എതിരാളിയാകാൻ അവഞ്ചര്‍ 400 സിസി പതിപ്പിനെയാകും ബജാജ് അവതരിപ്പിക്കുക.

ഡോമിനാര്‍ 400 ന് കരുത്തേകുന്ന 373 സിസി എൻജിൻ തന്നെയായിരിക്കും അവഞ്ചർ 400 നും കരുത്തേകുക.

35 ബിഎച്ച്പിയും 35എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. പുതിയ എൻജിനെ ഉൾക്കൊള്ളിക്കാൻ അവഞ്ചർ ഫ്രെയിമിൽ ചില മാറ്റങ്ങൾ വരുത്തുന്നതായിരിക്കും.

ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ആയതിനാൽ അവഞ്ചറില്‍ കൂടുതല്‍ ലോ-എന്‍ഡ് ടോർക്ക് ലഭിക്കുന്നതിനായി എൻജിൻ റീട്യൂൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്.

സുരക്ഷ ഉറപ്പുവരുത്തുവാൻ ഡ്യൂവല്‍ ചാനല്‍ എബിഎസും പുതിയ അവഞ്ചറിന് ലഭിച്ചേക്കാം. വലിയ പ്രതീക്ഷയോടെയായിരുന്നു ബജാജ് ഡോമിനാർ 400 നെ വിപണിയിലെത്തിച്ചത്. എന്നാൽ ഡോമിനാറിന് നിരത്തിൽ അത്ര ശേഭിക്കാൻ കഴിഞ്ഞില്ല.

പുതുതായി അണിനിരത്തുന്ന അവഞ്ചര്‍ 400 ന് ബജാജിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണാം.

advt
Back to top button