അന്തദേശീയം (International)

മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി, ഡോണാള്‍ഡ് ട്രംപ്.

മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി, ഡോണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: താന്‍ മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

അമേരിക്കയിലെ ഓപ്പിയോയിഡ് മരുന്ന് ബോധവത്ക്കരണപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യത്തിന് അടിമയായി 43 ാം വയസില്‍ മരിച്ച തന്റെ മൂത്ത സഹോദരന്റെ അനുഭവം ട്രംപ് പരിപാടിക്കിടെ പങ്കുവെച്ചു.’എനിക്കൊരു സഹോദരനുണ്ടായിരുന്നു.

ഫ്രെഡ് ട്രംപ് . കാണാന്‍ സുന്ദരനും നല്ല വ്യക്തിത്വമുളള ആളുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അദ്ദേഹം മദ്യത്തിന് അടിമപ്പെട്ടിരുന്നു.

എന്നതാണ്. മദ്യം കഴിച്ച് 43 ാം വയസില്‍ അദ്ദേഹം ജീവിതത്തില്‍ നിന്നും വിടപറഞ്ഞു.

മദ്യം ഉപയോഗിക്കരുതെന്ന് പലപ്പോഴും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരന്റെ വാക്കുകള്‍ അനുസരിച്ച് അന്നു മുതല്‍ മദ്യവും സിഗരറ്റും ഞാന്‍ വര്‍ജിച്ചു.

മദ്യത്തിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിലൂടെയാണ് ഞാന്‍ പഠിച്ചതെന്നും ട്രംപ് പറയുന്നു.

അമേരിക്കയില്‍ ഓപ്പിയോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ദുരന്തങ്ങള്‍ക്കെതിരെ വളരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു