അന്തദേശീയം (International)

അമേരിക്കയിൽ ദീപാവലി ആഘോഷിക്കുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യമാണ് വ്യക്തമാക്കുന്നതെന്ന് ട്രംപ്

ഹിന്ദു, ജൈന, സിഖ്, ബുദ്ധ മതസ്ഥർക്ക് ദീപാവലി ആശംസിച്ചുകൊണ്ട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വാക്കുകൾ

വാഷിംഗ്ടൺ: അമേരിക്കയിൽ ദീപാവലി ആഘോഷിക്കുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രഡിസന്റ് ഡൊണാൾഡ് ട്രംപ്. ഹിന്ദു, ജൈന സിഖ് ബുദ്ധ മതസ്ഥർക്ക് ദീപാവലി ആശംസിച്ചുകൊണ്ട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വാക്കുകൾ.

”അമേരിക്കയിൽ മുഴുവൻ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത് രാജ്യത്തിന്റെ മത സ്വാതന്ത്ര്യമെന്ന നയത്തെയാണ് ഓർമ്മിപ്പിക്കുന്നത്” – ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഒരു സംഘവുമൊത്ത് ഓവൽ ഹൗസിൽ വച്ച് ട്രംപ് ദിപാവലി ആഘോഷിച്ചു.

”ഈ ദീപാവലി ദിനത്തിൽ മെലാനിയയും ഞാനും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്യുന്നു” – ട്രംപ് വ്യക്തമാക്കി. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയമായാണ് ലോകത്തെമ്പാടുമുള്ള ഹിന്ദു ജൈന സിഖ് ബുദ്ധമതങ്ങൾ ദീപാവലി ആഘോഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Tags
Back to top button