കഴുതകളെ ഉത്തര്‍പ്രദേശ് പോലീസ് ജയിലിലടച്ചു..

<p>ലഖ്നൗ: വില കൂടിയ ചെടികള്‍ ഭക്ഷിച്ച കഴുതകളെ ഉത്തര്‍പ്രദേശ് പോലീസ് ജയിലിലടച്ചു. </p>യുപിയിലെ ഉറായി ജയിലിലാണ് കഴുതകളെ നാലു ദിവസം ​ജയിലില്‍ പാര്‍പ്പിച്ചത് . ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കുറ്റക്കാരായ എട്ട് കഴുതകളും തിങ്കളാഴ്ച ജയില്‍ മോചിതരായി.

ജയിലിനുള്ളില്‍ നടാനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരുന്ന വില കൂടിയ ചെടികളാണ് കഴുതയുടെ ഭക്ഷണമായത്. ഇതേതുടര്‍ന്ന് പോലീസ് കഴുതയുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നു. കഴുതകളെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ കമലേഷ് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിച്ച കാര്യം അറിയുന്നത്.

തുടര്‍ന്ന് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് കമലേഷ് പോലീസ് സ്‌റ്റേഷനില്‍ എത്തി. <p>തുടര്‍ന്ന് പ്രദേശിക ബിജെപി നേതാവ് ഇടപ്പെട്ടാണ് കഴുതകളെ മോചിപ്പിച്ചത്.</>

Back to top button