മധുര പാനീയങ്ങൾ കുടിക്കുന്നതുകൊണ്ട് ഈ രോഗങ്ങൾ വരാം

അടുത്തിടെയായി മധുരമുളള പാനീയങ്ങൾ കുടിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

അടുത്തിടെയായി മധുരമുളള പാനീയങ്ങൾ കുടിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

40 വയസ്സ് പ്രായമുള്ള 101,257 പേരിലാണ് ഈ പഠനം നടത്തിയത്. ഇത്തരം പാനീയങ്ങൾ ദിവസവും കുടിക്കുന്ന 2193 പേർക്ക് ക്യാൻസർ കണ്ടെത്തിയതായി പഠനം പറയുന്നു. മധുരമുളള പാനീയങ്ങൾ കുടിക്കുന്നവരിൽ ക്യാൻസർ വരാനുളള സാധ്യത 18 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു.

മധുര പാനീയങ്ങളുടെ ഉപയോഗം ക്യാൻസർ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഈ പാനീയങ്ങൾക്ക് മധുരമുണ്ടാകാനായി കൃത്രിമ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതാണ് പല ക്യാൻസറുകൾക്കും കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. അതുപോലെ തന്നെ മധുരമുളള പാനീയങ്ങൾ അമിതമായി കുടിക്കുന്നത് തടി കൂടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

യൂണിവേഴ്സിറ്റി ഓഫ് പാരീസാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Back to top button