കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പാറ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി

24 വരെ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ജില്ലാ കളക്ടർ പുറത്തിറക്കിയത്

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പാറ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി. 24 വരെ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ജില്ലാ കളക്ടർ പുറത്തിറക്കിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

കോട്ടയം ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഖനനം മൂലമുള്ള ദുരന്തസാധ്യത ഒഴിവാക്കുന്നതിനാണ് നടപടി.

പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ, ആർ.ഡി.ഒ, ബന്ധപ്പെട്ട തഹസിൽദാർമാർ എന്നിവർ ഉറപ്പ് വരുത്തണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കർശന നടപടികൾ സ്വീകരിക്കും.

ക്വാറികൾ തുറന്ന് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കാം. ബന്ധപ്പെട്ട തഹസിൽദാർമാർ പരാതികളിന്മേൽ നടപടികൾ സ്വീകരിച്ച് ക്വാറികൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button