കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.

ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം, വൈക്കം ഭാഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം-കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.

വേണാട് എക്സ്പ്രസ്സ് എറണാകുളം നോർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു.

12076 ജനശതാബ്ദി ആലപ്പുഴയിൽ താൽക്കാലികമായി നിർത്തിവച്ചു. 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജംഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്സ്പ്രസിന്റ സമയവും 1 മണിയിലേക്ക് മാറ്റി.

Back to top button