സംസ്ഥാനം (State)

ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ പൊലീസിന് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി

പൊലീസ് യൂണിഫോം അഴിച്ചുവച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ജോയിൻ സെക്രട്ടറി ഷംസുദീൻ ഭീഷണിപ്പെടുത്തിയത്.

വയനാട് കൽപറ്റ ടൗണിൽ പൊലീസ് വാഹന പരിശോധക്കിടെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് പിടികൂടുന്നത്. തുടർന്ന് 1000 രൂപ പിഴ ചുമത്തി. എന്നാൽ പിഴയടക്കാൻ ഷംസുദീൻ തയ്യാറാകാതെ വന്നതോടെ കോടതിയിൽ പിഴ അടക്കാൻ പൊലീസ് നിർദേശിച്ചു. അതിനും ഷംസുദീൻ തയ്യാറായില്ല. ആയിരം രൂപ പിഴയടക്കാൻ നിയമമില്ലെന്നായിരുന്നു ഡി.വൈ.എഫ്.ഐ നേതാവിന്റെ പക്ഷം

തൊപ്പിയും യൂണിഫോമും അഴിച്ചുവച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്നും ഭീഷണി മുഴക്കി. യൂണിഫോം അഴിച്ചുവച്ച് ടൗണിലേക്ക് ഇറങ്ങി വരാനും ഷംസുദീൻ പൊലീസിനെ വെല്ലുവിളിക്കുന്നുണ്ട്.

സംഭവത്തിൽ പൊലീസുകാരന്റെ പരാതിയിൽ കല്പറ്റ പൊലീസ് ഷംസുദീനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags
Back to top button