സംസ്ഥാനം (State)

മുൻ മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു.

തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു.

അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്. നിയമോപദേശകന്‍ സി.സി അഗസ്റ്റിനും ഇതേ നിലപാട് തന്നെയാണ്.

വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുവിനെ നിയമച്ചത് വൻ വിവാദമായിരുന്നു.

ബന്ധുവായ പി കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എം ഡിയായി നിയമിച്ചെന്നായിരുന്നു കേസ്. വിവാദങ്ങളെ തുടർന്ന് ജയരാജന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു.

എന്നാൽ നിയമനം ലഭിച്ചിട്ടും പികെ സുധീർ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസം തന്നെ മന്ത്രി അത് പിൻവലിച്ചതായും വിജിലൻസ് പറയുന്നു.

നടപടിയിൽ സന്തോഷമുണ്ടെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. വിജിലൻസിൻെറ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

Back to top button