ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരൻ.

പത്തനംതിട്ട: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരനെ ഉയർത്തിക്കാട്ടി ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. വിജയ യാത്രയ്ക്കിടെയാണ് പ്രഖ്യാപനം.

ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്‍റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് വാക്കുകൾ. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്‍റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രൻ

Tags

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button