അന്തദേശീയം (International)

ഇന്തോനേഷ്യയിൽ ഭൂചലനം

ഭൂചലനത്തെ തുടർന്ന്ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെയും നൽകിയിട്ടില്ല.

വാഷിംഗ്ടൺ: ഇന്തോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.5 തോത് രേഖപ്പെടുത്തി. പ്രാദേശികസമയം 11.46ഓടെയാണ് ഭൂചലനം ഉണ്ടായത്.

സെറം ദ്വീപിന് എട്ട് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

29.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനത്തെ തുടർന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെയും നൽകിയിട്ടില്ല

Tags
Back to top button