അന്തദേശീയം (International)

ഇറാനിൽ മൂന്നാം തവണയും ഭൂചലനം

റിക്ടർ സ്കെയിലിൽ 5.4 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്

ടെഹ്റാൻ: ഇറാനിൽ മൂന്നാം തവണയും ഭൂചലനം. ഇറാന്റെ തെക്കൻ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.4 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ആളപായം ഉണ്ടായിട്ടില്ല.

അബുദാബിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി വാർത്തകളുണ്ട്. രാവിലെ 11: 40നാണ് ഇറാനിൽ ഭൂചലനം സംഭവിച്ചതെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ ഒക്ടോബർ 31നും ഇറാനിൽ നേരിയ ഭൂചലനം സംഭവിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 4.9 ആണ് അന്ന് തീവ്രത രേഖപ്പെടുത്തിയത്. അതിനുമുൻപ് ഒക്ടോബർ 21ന് 5.1 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ഇറാനിലുണ്ടായി. 2017 നവംബർ 12ന് പടിഞ്ഞാറൻ പ്രവിശ്യയായ കെർമൻഷയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 620 പേർ മരിച്ചിരുന്നു.

Tags
Back to top button