ജപ്പാനെ ഭീതിയിലാഴ്ത്തി ഫുകുഷിമയിൽ വീണ്ടും ഭൂചലനം.

ടോക്കിയോ: ജപ്പാനെ ഭീതിയിലാഴ്ത്തി ഫുകുഷിമയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി.

2011 ൽ ഉണ്ടായ ഭൂകമ്പം ഫുകുഷിമയിൽ ആണവ ദുരന്തം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തെ നടുക്കിയ മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്.

മെക്സിക്കോയിൽ കഴിഞ്ഞ ദിവസമുണ്ടായ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 240 പേരോളം മരിച്ചിരുന്നു.

ന്യൂസിലൻഡിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു.

Back to top button