മൂന്നാർ, ഇടുക്കി മേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

ആക്രമണത്തെ ചെറുക്കാൻ തക്കവിധമുള്ള സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്

മൂന്നാർ, ഇടുക്കി മേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടാനശല്യത്തിൽ പൊലിഞ്ഞത് മുപ്പതിലേറേ ജീവനുകളാണ്. ആക്രമണത്തെ ചെറുക്കാൻ തക്കവിധമുള്ള സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

വീടിനു മൂന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തകർത്തത് ഉൾപ്പടെ നിരവധി സംഭവങ്ങളാണ് കാട്ടാനകളുടെ ആക്രമണവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത്. കാട്ടാനകളുടെ ആക്രമണങ്ങൾ പ്രധാനമായും മൂന്നാറിലെ തോട്ടം മേഖലയെയാണ് ബാധിക്കുന്നത്. കാട്ടാനകൾ മൂന്നാർ ടൗണിനും സമീപപ്രദേശങ്ങളിലും ഭീഷണയുയർത്തുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തോട്ടം മേഖലയിൽ മാത്രം 30 ഓളം പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. 60 ലേറെ വഹനങ്ങളും തകർന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികൾ വനം വകുപ്പ് ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഹൈറേഞ്ച് പ്രദേശമായതിനാൽ ആനകളുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് സുരക്ഷാസംവിധാനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് തടസമാകുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button