സംസ്ഥാനം (State)

ശബരിമല സന്നിധാനത്ത് നിർമാണ പ്രവർത്തനങ്ങൾ നീളുന്നതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ഉന്നതാധികാര സമിതി.

അടിസ്ഥാന സൗകര്യങ്ങളും നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച പരാതിയിൽ ഉദ്യോഗസ്ഥരോട് സമിതി അംഗം ജസ്റ്റിസ് പി.ആർ രാമൻ വിശദീകരണം തേടി.

ശബരിമല സന്നിധാനത്ത് നിർമാണ പ്രവർത്തനങ്ങൾ നീളുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടി ഉന്നതാധികാര സമിതി. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. സന്നിധാനത്ത് മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തിയ ഉന്നതാധികാര സമിതി പൂർണതൃപ്തരായില്ല. അടിസ്ഥാന സൗകര്യങ്ങളും നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച് പരാതിയിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമിതി അംഗം ജസ്റ്റിസ് പി.ആർ രാമൻ വിശദീകരണം തേടി.

ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ ഫലപ്രദമായ നടപടി വേണമെന്ന് ഉന്നതാധികാര സമിതി നിർദേശിച്ചു. പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി. തിരുമുറ്റത്തെ മൊബൈൽ ഫോൺ ഉപയോഗവും ഫോട്ടോഗ്രഫിയും കർശനമായി നിരോധിക്കാൻ ബോർഡിന് നിർദേശം നൽകി. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കിയതൽ തൃപ്തിരേഖപ്പെടുത്തിയ പി.ആർ രാമൻ ക്ഷേത്രം ഇപ്പോൾ ഭക്തരുടേതായെന്നും അഭിപ്രായപ്പെട്ടു.

Tags
Back to top button