ഐ.എൻ.എക്സ് മീഡിയക്കേസിൽ പി. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആവശ്യം.

ഐ.എൻ.എക്സ് മീഡിയക്കേസിൽ പി ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചു.

വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആവശ്യം. നിലവിൽ ഐ.എൻ.എക്സ് മീഡിയയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം.

അതേസമയം, എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇരുവർക്കും നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു പേരും അടുത്ത മാസം ഇരുപത്തിയൊൻപതിനകം മറുപടി സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button