ദേശീയം (National)സംസ്ഥാനം (State)

ദയാവധം. ഉപാധികളോടെ ആവാം. സുപ്രീം കോടതി.

ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന് സുപ്രീം കോടതി. മെഡിക്കൽ ബോർഡും ഹൈക്കോടതിയും അനുവദിക്കണം. മരുന്നു കുത്തിവെച്ച് പെട്ടെന്ന് മരിക്കാൻ അനുവാദം നല്കില്ല.

Reghunath R.

ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന് സുപ്രീം കോടതി. മെഡിക്കൽ ബോർഡും ഹൈക്കോടതിയും അനുവദിക്കണം. മരുന്നു കുത്തിവെച്ച് പെട്ടെന്ന് മരിക്കാൻ അനുവാദം നല്കില്ല.

അന്തസ്സോടെയുള്ള മരണം പൗരന്റെ മൗലികാവകാശമാകണമെന്ന വാദം വളരെ കൃത്യമായി വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധി.ഉപാധികൾ വളരെ കൃത്യമായി പാലിക്കപ്പെടേണ്ട നിബന്ധനകളും കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരികയില്ലന്നു കൃത്യമായി ധാരണയുള്ള രോഗികൾക്ക് ദയാവധം നടപ്പാക്കാം. അവർക്ക് ഭക്ഷണം കൊടുക്കുന്നതും, ചികിത്സ നല്കുന്നതും നിർത്തലാക്കിയും, ജീവൻ നിലനിർത്തുന്നതിന് സഹായകമായ ഉപകരണങ്ങൾ എടുത്തു മാറ്റിയും വേണം ദയാവധം നടപ്പാക്കേണ്ടത്‌ – ധാർമ്മികവും മനശാസ്ത്രപരവും വ്യക്തിയുടെ ശാരീരിക അവസ്ഥ പരിഗണിച്ചും വേണം ദയാവധം നടപ്പാക്കാനുള്ള തീരുമാനമെടുക്കേണ്ടത്.

ഇത് മെഡിക്കൽ ബോർഡാണ് തീരുമാനിക്കേണ്ടത്: ജീവിച്ചിരിക്കുമ്പോൾ തന്നെ വ്യക്തിക്ക് മരണ സമ്മതപത്രം തയ്യാറാക്കി വെയ്ക്കുന്നതിന് കോടതി അനുമതി നല്കിയിരിക്കുന്നു. ചില ഉപാധികളും മാർഗ്ഗരേഖകളും കോടതി നിർദ്ദേശിച്ചു.എല്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെയുള്ള മെഡിക്കൽ ബോർഡിന്റെ അനുമതി വേണം .ഭരണഘടനയുടെ 226-ാം അനുഛേദം പ്രകാരം കോടതിയിൽ ഇതിനായി അപേക്ഷ നല്കണം.

ആശയക്കഴപ്പമില്ലാതെ എത്രയും വേഗം ഇത് നടപ്പാക്കാമെന്നാണ് വിധി.2005-ൽ കോമൺ കോഡ് എന്ന സംഘടന nല്കിയ ഹർജിയിലാണ് സുപ്രിം കോടതിയുടെ ഈ സുപ്രധാന വിധി.

Summary
Review Date
Reviewed Item
ദയാവധം. ഉപാധികളോടെ ആവാം. സുപ്രീം കോടതി.
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.