ദേശീയം (National)

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ

ഹരിയാനയിൽ തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബി.ജെ.പി പിടിക്കുമെന്നാണ് പ്രവചനം

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി സഖ്യം ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. ഹരിയാനയിൽ തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബി.ജെ.പി പിടിക്കുമെന്നാണ് പ്രവചനം.

അതേസമയം, ഇരു സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം കുറഞ്ഞു. അവസാന കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ന്യൂസ് 18, ഇപ്സോ എക്സിറ്റ് പോൾ സർവേയിൽ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 243 എണ്ണം ബി.ജെ.പി സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. ബി.ജെ.പി 141 സീറ്റും, ശിവസേന 102 സീറ്റും നേടും. കോൺഗ്രസ് പതിനേഴ് സീറ്റിലൊതുങ്ങും. എന്നാൽ, എൻ.സി.പിയ്ക്ക് ഇരുപത്തിരണ്ട് സീറ്റാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിൽ ബി.ജെ.പി-ശിവസേന സഖ്യം 166194 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് വിലയിരുത്തുന്നു.

അതേസമയം, ഹരിയാനയിൽ ബി.ജെ.പിയുടെ തേരോട്ടമാണ് പ്രവചിക്കുന്നത്. ന്യൂസ് 18, ഇപ്സോ എക്സിറ്റ് പോൾ സർവേയിൽ 75 സീറ്റ് എന്ന മാജിക് നമ്പർ ബി.ജെ.പി നേടുമെന്നാണ് പ്രവചനം. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് 70ന് മുകളിൽ സീറ്റുകളാണ് പ്രവചിക്കുന്നത്.

Tags
Back to top button