‘പോലീസിന് ‘കുടുംബ വികസന’ത്തിന് ഒന്നര മാസം അവധി’

'പോലീസിന് 'കുടുംബ വികസന'ത്തിന് ഒന്നര മാസം അവധി'

</p>ലഖ്നൗ: പോലീസുകാരന് ‘കുടുംബ വികസന’ത്തിന് ഒന്നരമാസം അവധി. ഉത്തര്‍പ്രദേശിലെ മഹോബ സ്വദേശിയാണ് ‘കുടുംബ വികസന’ത്തിനായി ഒരു മാസം അവധി വേണമെന്ന് ആവശ്യപ്പെട്ട് മേലധികാരിയെ സമീപിച്ചത്. മഹോത കോട്വാലി പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾ ആയ സോം സിങ് ഈ മാസം 23 മുതൽ അവധി വേണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ പരിഗണിച്ച ഇൻസ്പെക്ടര്‍ ജൂണ്‍ 23 മുതൽ നാൽപ്പത്തിയഞ്ച് ദിവസമാണ് കുടുംബ വികസനത്തിനായി അവധി അനുവദിച്ചിരിക്കുന്നത്. <p>

ഇദ്ദേഹത്തിന്‍റെ അപേക്ഷക്കത്തെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും വീടുപണി തുടങ്ങാനായാണ് താൻ അവധിക്കപേക്ഷിച്ചതെന്നും ഈ മാസം 25 മുതൽ അവധിയിൽ പ്രവേശിക്കുമെന്നും സോം സിങ് നവഭാരത്ടൈംസ് ഓൺലൈനിനോട് വ്യക്തമാക്കി

<p>’കുടുംബ വികസനത്തിന് അവധിക്കപേക്ഷ’ എന്ന തലക്കെട്ടോടെ സോം സിങ് മുൻപ് സമര്‍പ്പിച്ച ലീവ് ലെറ്ററിന്‍റെ പകര്‍പ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നെന്നും തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സോം സിങ് പുതുക്കിയ തീയതിയിൽ പുതിയ ലീവ് ലെറ്റര്‍ സമര്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. </>

Back to top button