വായു മലിനീകരണം മൂലം കൊച്ചിയിൽ താമസിക്കുന്നവർക്ക് ശ്വാസകോശരോഗങ്ങൾ കൂടുന്നതായി വിദഗ്ധർ.

സി.ഒ.പി.ഡി, ആസ്മ തുടങ്ങിയ രോഗങ്ങളാണ് കൂടുതൽ പേർക്കും ബാധിക്കുന്നത്.

വായു മലിനീകരണം മൂലം കൊച്ചിയിൽ താമസിക്കുന്നവർക്ക് ശ്വാസകോശരോഗങ്ങൾ കൂടുന്നതായി വിദഗ്ധർ. സി.ഒ.പി.ഡി, ആസ്മ തുടങ്ങിയ രോഗങ്ങളാണ് കൂടുതൽ പേർക്കും ബാധിക്കുന്നത്. ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും നാഷണൽ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസും ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ ശ്വാസകോശ ചികിത്സാ വിദഗ്ധരുടെ സമ്മേളനത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

പ്ലാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നുള്ള പുകയും ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണമാണ്. രാജ്യത്ത് ഏറ്റവും മോശമായ വായുവുള്ള ഡൽഹിക്ക് സമാനമായ സാഹചര്യങ്ങളാണ് കൊച്ചിയിലുള്ളത്. അതിനാൽ നഗരത്തിലും ശ്വാസകോശരോഗങ്ങളുടെ എണ്ണം അപകടകരമായി വർധിക്കുകയാണെന്നു വിദഗ്ധർ പറയുന്നു. ഡൽഹിയിൽ മലിനീകരണത്തിന്റെ പ്രധാനകാരണം വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുകയാണ്. കൊച്ചിയിലെയും സ്ഥിതി സമാനമാണ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button