അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത

ചെക്ക് പോസ്റ്റ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കി.

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. ചെക്ക് പോസ്റ്റുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ലെന്നും, പോലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. സർക്കാർ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പോലീസ് ജാഗ്രതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത ജാഗ്രത പാലിക്കാൻ ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നസാധ്യത മേഖലകളിൽ ആവശ്യമെങ്കിൽ ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിക്കും. നവ മാധ്യമങ്ങൾ നിരീക്ഷണത്തിലാണ്.

മതസ്പർധക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കാസർഗോഡ്, മഞ്ചേശ്വരം, ചന്ദേര, കുമ്പള, ഹോസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ പതിനൊന്നാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button