ഏറ്റുമാനൂരപ്പൻ്റെ ഏഴരപ്പൊന്നാന ദർശനം ഇന്ന് അർധരാത്രിയിൽ.

ഏറ്റുമാനൂരപ്പൻ്റെ ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ക്ഷേത്രത്തിന്‍റെ ആസ്ഥാനമണ്ഡപത്തിൽ ഇന്നു രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനം നടക്കുക. ക്ഷേത്രത്തിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവ ദിനമായ ഇന്നും ആറാട്ടു ദിവസവുമാണ് പുറത്തെടുക്കുക.

ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം ഭഗവാനു വലിയ കാണിക്ക സമർപ്പിക്കൽ ചടങ്ങ് അരങ്ങേറും. പുലർച്ചെ രണ്ടിനു വലിയവിളക്കും നാളെ പള്ളിവേട്ടയും നടക്കും. മറ്റന്നാൾ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.

Back to top button