ടെക്നോളജി (Technology)

ചോർന്ന വിവരങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഫേസ്ബുക്ക്

ചോർന്ന വിവരങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഫേസ്ബുക്ക്

ന്യൂയോർക്ക്: ലോകത്താകമാനം 9 കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളും ഇതിൽപെടും. ബ്രിട്ടീഷ് ഏജൻസിയായ കേംബ്രിഡ്ജ് അനലറ്റിക്ക വഴി ചോർന്ന വിവരങ്ങളുടെ വിശദാംശങ്ങളാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്. ബ്ലോഗ് വഴിയാണ് വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട പ്രതികരണം ഫേസ്ബുക്ക് അറിയിച്ചത്.

ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കക്കാരുടേതാണ്. വിവരങ്ങൾ ചോർന്നവരിൽ 80 ശതമാനംപേരും അമേരിക്കക്കാരാണ്. 562,455 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. തെറ്റുകൾ ഏറ്റുപറഞ്ഞ് നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്ക് ഒരവസരം കൂടി തരണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് സക്കർബർഗ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലായിരിക്കും ഫേസ്ബുക്ക് ശ്രദ്ധചെലുത്തുക എന്നും സക്കർബർഗ് വ്യക്തമാക്കി. വിവരങ്ങൾ ചോർന്നതുമായുള്ള ചർച്ചയ്ക്ക് സക്കര്‍ബര്‍ഗ് ഈ മാസം 11-ന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും.

Summary
Review Date
Author Rating
51star1star1star1star1star
congress cg advertisement congress cg advertisement
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button