ഫേസ്ബുക്ക് ഇന്ത്യക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്.

ഫേസ്ബുക്ക് ഇന്ത്യക്കാരുടെയും സ്വകാര്യ

ഫേസ്ബുക്ക് ഇന്ത്യക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡേറ്റാ അനലിറ്റിക്കൽ കമ്പനി അഞ്ചുകോടി ഇന്ത്യൻ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം.

2019 ൽ നടക്കുന്ന ലോക സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ഇതിനു പിന്നാലെ വാട്സ് ആപ്പ് സഹ സ്ഥാപകൻ ബ്രയാൻ ആക്ടൺ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യണമെന്ന് മുന്നറയിപ്പ് നൽകിയിരിക്കുകയാണ്.

നിലവിൽ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക എന്നത് പ്രാവർത്തികമല്ലെങ്കിൽ കൂടിയും ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്.

മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളും അവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗപ്പെടുത്തുവാൻ പല ആപ്പുകൾക്കും ആക്സസ് നൽകിയിട്ടുണ്ടാകും.

കാൻഡി ക്രഷ്, ബുക്ക് മൈ ഷോ തുടങ്ങിയ ആപ്പുകൾ വഴിയാണ് വിവരങ്ങൾ ചോരുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതൊഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ഇത്തരം ആപ്പുകൾ ഡിലീറ്റ് ചെയ്യുക എന്നതാണ്.

ഫേസ്ബുക്ക് സൈറ്റോ ആപ്പോ മുഖേന നിങ്ങൾക്ക് ഇത് നീക്കം ചെയ്യാവുന്നതാണ്. ഇതിനായി ചുവടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾക്ക് പാലിക്കാവുന്നതാണ്.

1. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുക

2. ടൂൾബാറിലുള്ള ഡൗൺ ആരോ ക്ലിക്ക് ചെയ്യത് സെറ്റിങിലേക്ക് കടക്കുക.

3. നിങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കുക

4. X ഐകണിൽ ക്ലിക്ക് ചെയ്യുക.

5.

ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു പോപ് അപ് ലഭിക്കും. അതിൽ റിമൂവ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. നിങ്ങളുടെ ആപ്പുകൾ നീക്കം ചെയ്യപ്പെടുന്നതായിരിക്കും.

advt
Back to top button