ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു

ഫഹദിന്റെ നായികയായി നസ്രിയ

<p>ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു നസ്രിയ. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നുവെന്ന വാർത്തയും വന്നിരിക്കുന്നത്.</p>

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലാണ് ഫഹദിന്റെ നായികയായി നസ്രിയ വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉസ്താദ് ഹോട്ടലെന്ന മെഗാ ഹിറ്റിന് ശേഷം സംവിധാന രംഗത്തേക്ക് അൻവർ റഷീദ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ട്രാൻസ്. അമൽ നീരദാണ് ട്രാൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫഹദിനെ കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

<p>അൻവർ റഷീദ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ശബ്ദസംവിധാനം വഹിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ഫഹദിന്‍റെ കാർബൺ മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയുമാണ്.</>

advt
Back to top button